അന്ധ വ​യോ​ധി​ക​ന്‍റെ റേ​ഷ​ന​രി കാർഡിൽ നിന്ന് നീക്കിയതായി പ​രാ​തി
Tuesday, May 14, 2024 7:07 AM IST
മാ​ന​ന്ത​വാ​ടി: കാ​ഴ്ച​ന​ഷ്ട​പ്പെ​ട്ട വ​യോ​ധി​ക​ന്‍റെ റേ​ഷ​ന​രി അ​ജ്ഞാ​ത പ​രാ​തി​യെ തു​ട​ർ​ന്ന് വെ​ട്ടി​ക്ക​ള​ഞ്ഞ​താ​യി പ​രാ​തി. നി​ത്യ​രോ​ഗി​യാ​യ കൊ​യി​ലേ​രി മൈ​ലാ​ഞ്ചി​മു​ക്ക് കൃ​ഷ്ണ​വി​ലാ​സം ഗം​ഗാ​ധ​ര​ന്‍റെ റേ​ഷ​ൻ കാ​ർ​ഡി​ലെ അ​രി​യാ​ണ് അ​ജ്ഞാ​ത പ​രാ​തി​യി​ൽ വെ​ട്ടി​ക്ക​ള​ഞ്ഞ​ത്.

77കാ​ര​നാ​യ ഗം​ഗാ​ധ​ര​ന് കാ​ഴ്ച​ശ​ക്തി​യി​ല്ല. ഹൃ​ദ​യ സ​ബ​ന്ധ​വും ഉ​ദ​ര സം​ബ​ന്ധ​വു​മാ​യ രോ​ഗ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗം​ഗാ​ധ​ര​ൻ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത് വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്.

77 സെ​ന്‍റി​ൽ കാ​പ്പി​യും ര​ണ്ട് വീ​ടും ഉ​ണ്ടെ​ന്ന്പ​റ​ഞ്ഞാ​ണ് റേ​ഷ​ൻ കാ​ർ​ഡി​ൽ നി​ന്നു അ​രി വെ​ട്ടി​ക്ക​ള​ഞ്ഞ​തെ​ന്നാ​ണ് രോ​ഗി​യാ​യ ഗം​ഗാ​ധ​ര​ൻ പ​റ​യു​ന്ന​ത്. അ​ജ്ഞാ​ത പ​രാ​തി​യി​ൽ വ്യ​ക്ത​ത വ​രു​ത്താ​തെ വെ​ട്ടി​മാ​റ്റി​യ അ​രി എ​ത്ര​യും​വേ​ഗം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ഗം​ഗാ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​നു​കൂ​ല ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​പ്ലൈ ഓ​ഫീ​സി​നു മു​ന്പി​ൽ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്നും ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.