സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Wednesday, August 28, 2024 4:54 AM IST
കൊ​യി​ലാ​ണ്ടി : മേ​പ്പ​യ്യൂ​ർ -കൊ​യി​ലാ​ണ്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു.

യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നു മേ​പ്പ​യ്യൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​രീ​ക്ക​ൽ എ​ന്ന ബ​സ് ന​ര​ക്കോ​ട് ക​ല്ല​ങ്കി​ത്താ​ഴെ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.


സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ അ​ധി​ക​വും മേ​പ്പ​യൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.