2.5 കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, August 28, 2024 4:54 AM IST
കോ​ഴി​ക്കോ​ട്: നാ​ട്ടി​ൽ നി​ന്നും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 2.5 കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ൻ​സ​ഫും ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി.

വെ​സ്റ്റ് ബം​ഗാ​ൾ ബ​ർ​ദ്ദ​മ​ൻ സ്വ​ദേ​ശി ബ​ർ​ക്ക​ത്ത് സേ​ഖ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി ജി​ല്ല പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചേ​വ​രം​മ്പ​ലം ജം​ഗ്ഷ​നു സ​മീ​പം വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ൻ​സ​ഫും ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


ഡാ​ന്‍​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യി​ട​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​രു​ണ്‍​കു​മാ​ര്‍, ഷി​നോ​ജ് മം​ഗ​ല​ശേ​രി, അ​തു​ല്‍, അ​ഭി​ജി​ത്ത്, ദി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.