തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ആ​സ്തി വി​നി​യോ​ഗ വി​ഹി​തം 50 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, August 28, 2024 4:51 AM IST
വ​ട​ക​ര: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ആ​സ്തി വി​നി​യോ​ഗ വി​ഹി​തം 50 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കേ​ര​ള​ത്തി​ൽ പൊ​തു​വെ​യും വ​യ​നാ​ട്, വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല പ​രി​ധി​യി​ൽ പ്ര​ത്യേ​കി​ച്ചും റോ​ഡു​ക​ൾ പാ​ല​ങ്ങ​ൾ ന​ട​പ്പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു ആ​സ്തി​ക​ൾ​ക്ക് വ​ലി​യ നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​വ​യു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ പൊ​തു ആ​സ്തി വി​നി​യോ​ഗ വി​ഹി​തം 50 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്ക​ണം. നേ​ര​ത്തെ 30 ശ​ത​മാ​നം വ​രെ ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കാ​മാ​യി​രു​ന്നു. പി​ന്നീ​ട​ത് 10 ശ​ത​മാ​ന​മാ​ക്കി ചു​രു​ക്കു​ക​യാ​യി​രു​ന്നു.


ഈ ​രീ​തി​യി​ൽ ഫ​ണ്ട് വി​നി​യോ​ഗാ​നു​മ​തി ഉ​ണ്ടാ​യാ​ൽ അ​ത് നി​ല​വി​ലെ പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി തീ​രും. ഇ​ത്ത​ര​ത്തി​ൽ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​തു​ന്ന​തി​നു ആ​വ​ശ്യ​പെ​ട്ടു ഷാ​ഫി പ​റ​മ്പി​ൽ എം​പി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്ത​യ​ച്ചു.