ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത: എ​ൽ​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Wednesday, August 28, 2024 4:51 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും ദു​ർ​ഭ​ര​ണ​ത്തി​നു​മെ​തി​രേ എ​ൽ​ഡി​എ​ഫ് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി.

വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന യൂ​സ​ർ​ഫീ കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പേ​രി​ൽ പൊ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ക, എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യാ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യ​ത്.


താ​മ​ര​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ടി​യി​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, പി. ​ഉ​ല്ലാ​സ് കു​മാ​ർ, എ.​പി. സ​ജി​ത്ത്, പി.​ടി. മൊ​യ്തീ​ൻ​കു​ട്ടി, പി.​സി.​എ. റ​ഹിം, സി.​കെ. വേ​ണു​ഗോ​പാ​ൽ, പി.​സി. അ​ബ്ദു​ൾ അ​സീ​സ്, വി. ​കു​ഞ്ഞി​രാ​മ​ൻ, വി.​കെ. അ​ഷ്റ​ഫ്, പി. ​വി​ന​യ​കു​മാ​ർ, പി. ​ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.