നാ​ദാ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്: ഇ​ന്ന് പൊ​ളി​ച്ചു നീ​ക്കാ​ൻ തു​ട​ങ്ങും
Wednesday, August 28, 2024 4:51 AM IST
നാ​ദാ​പു​രം: ടൗ​ണി​ലെ ബ​സ് സ്റ്റാ​ൻ​ഡും ഷോ​പ്പിം​ഗ് കോം​പ്ല​ക്സും പു​തു​ക്കി​പ​ണി​യു​ന്ന​തി​നാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൊ​ളി​ക്കു​ന്ന പ്ര​വൃ​ത്തി ഇ​ന്ന് ആ​രം​ഭി​ക്കും.

നി​ല​വി​ലു​ള്ള ബി​ൽ​ഡിം​ഗ്‌ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ജീ​ർ​ണി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ നി​ല​വി​ലെ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പൂ​ട്ടി​യി​രു​ന്നു. ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ച്ച പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യും മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്.ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ബി​ൽ​ഡിം​ഗ്‌ പൊ​ളി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് നാ​ദാ​പു​രം ട്രാ​ഫി​ക് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു.


വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ വ​ട​ക​ര റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തും തൊ​ട്ടി​ൽ പാ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള​വ ക​ല്ലാ​ച്ചി റോ​ഡി​ലും, ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ത​ല​ശേ​രി റോ​ഡി​ലു​മാ​ണ് സ്റ്റോ​പ്പ് ചെ​യ്ത് യാ​ത്ര​ക്കാ​രെ എ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് എ​സ്ഐ അ​റി​യി​ച്ചു.