ഇ​എ​സ്എ മാ​പ്പി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന്
Wednesday, August 28, 2024 4:51 AM IST
കൂ​രാ​ച്ചു​ണ്ട്: ക​സ്തു​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ലെ പ്ര​ദേ​ശ​ങ്ങ​ൾ വീ​ണ്ടും പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യി ഇ​എ​സ്എ മാ​പ്പി​ൽ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ര​ണ്ടു മാ​പ്പു​ക​ളി​ൽ ഏ​തു മാ​പ്പാ​ണ് സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ​പ്പെ​ട്ട ക​ക്ക​യം കെ​എ​സ്ഇ​ബി കോ​ള​നി​യും ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ് ഭാ​ഗ​വും പു​തു​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മാ​പ്പി​ൽ കാ​ണു​ന്ന​ത് ആ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യാ​യി​ട്ടു​ണ്ട്.


കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​ഭൂ​മി​യും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി കൊ​ണ്ടാ​ണ് പ​ഞ്ചാ​യ​ത്ത് 2024 മെ​യ് 22ന് ​പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ച​ത്. അ​തു പ്ര​കാ​ര​മു​ള്ള മാ​പ്പ് പു​തി​യ ഇ​എ​സ്എ മാ​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​ഹ​മ്മ​ദ്, ഡാ​ർ​ലി ഏ​ബ്ര​ഹാം, സി​മി​ലി ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​രു​ൺ ജോ​സ്, വി​ൻ​സി തോ​മ​സ്, സി​നി ഷി​ജോ, വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, ജെ​സി ജോ​സ​ഫ്, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.