വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, August 28, 2024 4:51 AM IST
പേ​രാ​മ്പ്ര: വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ സ​ണ്‍​ഷേ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി ഷേ​ഡി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യ്ക്ക് ര​ക്ഷ​യൊ​രു​ക്കി പേ​രാ​മ്പ്ര അ​ഗ്നി ര​ക്ഷാ​സേ​ന.

ഇ​ന്ന​ലെ രാ​വി​ലെ 11ന്നോ​ടെ കൂ​ത്താ​ളി മൂ​രി​കു​ത്തി​യി​ല്‍ ക​ണ്ണി​പ്പൊ​യി​ല്‍ അ​ബ്ദു​ള്‍​റ​ഷീ​ദി​ന്‍റെ വീ​ടി​ന്‍റെ ഷേ​ഡും പാ​ത്തി​യും വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍ വ​ഴു​തി ശു​ചീ​ക​ര​ണ തൊ​ഴി​ലി​ലേ​ര്‍​പ്പെ​ട്ട മൂ​രി​കു​ത്തി കി​ള​ച്ച​പ​റ​മ്പി​ല്‍ അ​ഷ്റ​ഫ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.


വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. ഗി​രീ​ശ​ന്‍റെ​യും അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ർ പി.​സി. പ്രേ​മ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സേ​ന സ്ഥ​ല​ത്തെ​ത്തി എ​ക്സ്റ്റ​ന്‍​ഷ​ന്‍ ലാ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ഷ്റ​ഫി​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി.