ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് : യു​ഡി​എ​ഫ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, August 28, 2024 4:51 AM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പെ​രു​മ്പ​ട​പ്പി​ൽ ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട് ലെ​റ്റ് അ​നു​വ​ദി​ച്ച​തി​നെ​തി​രേ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

സ​മ​രം കെ​പി​സി​സി അം​ഗം പി.​സി. ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മ്പ​ട​പ്പി​ൽ ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റ് അ​നു​വ​ദി​ച്ച​തി​നെ​തി​രേ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മെ​തി​രേ നേ​ര​ത്തെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.


ഈ ​നോ​ട്ടീ​സ് അ​ടു​ത്ത മാ​സം മൂ​ന്നി​ന് ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി യു​ഡി​എ​ഫ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജെ. ആ​ന്‍റ​ണി, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. മ​ജീ​ദ്, സി.​കെ. കാ​സിം, ഷം​സു​ദീ​ൻ ചെ​റു​വാ​ടി, എം.​ടി. അ​ഷ്റ​ഫ്, ഇ.​പി. ബാ​ബു, എ.​എം. അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, മു​ഹ​മ്മ​ദ് ദി​ഷാ​ൽ, ച​ന്ദ്ര​ൻ ക​പ്യേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.