പേരാന്പ്ര ബ്ലാേക്ക് പഞ്ചായത്ത് ഒാഫീസിന് മുന്നിൽ ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി
Wednesday, August 28, 2024 4:51 AM IST
പേ​രാ​മ്പ്ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.

തൊ​ഴി​ലു​റ​പ്പ് കൂ​ലി ഉ​റ​പ്പു വ​രു​ത്തു​ക, അ​താ​ത് വ​ര്‍​ക്ക് സൈ​റ്റു​ക​ളി​ല്‍ നി​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ക, അ​ള​വി​ന് കൂ​ലി സ​മ്പ്ര​ദാ​യം നി​ര്‍​ത്ത​ലാ​ക്കു​ക, തൊ​ഴി​ലു​റ​പ്പ് ദി​വ​സ​വേ​ത​നം 600 രൂ​പ​യാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2005 ല്‍ ​ലോ​ക​ത്തി​നു മാ​തൃ​ക​യാ​യി ഇ​ന്ത്യാ രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഐ​എ​ന്‍​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​തേ​ഷ് മു​തു​കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കെ. ബാ​ല​ന്‍, വി.​വി. ദി​നേ​ശ​ന്‍, എം. ​കേ​ള​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​ജ ശ​ശി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി. ​ആ​ലീ​സ് മാ​ത്യു, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. ര​വീ​ന്ദ്ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​കാ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ.​ടി. അ​ര​വി​ന്ദാ​ക്ഷ​ന്‍, എ​ന്‍.​കെ. കൃ​ഷ്ണ​ന്‍, എ. ​ഗോ​വി​ന്ദ​ന്‍, ടി.​എം. മ​ല്ലി​ക, പ​ത്മി​നി നി​ര​വ​ത്ത്, സു​ഷ​മ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.