ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യു​ടെ അ​ഞ്ചു​പ​വ​ൻ മാ​ല മോ​ഷ്ടി​ച്ചു
Wednesday, August 28, 2024 4:40 AM IST
കോ​ഴി​ക്കോ​ട്: ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യു​ടെ അ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ഒ​ള​വ​ണ്ണ​യി​ലെ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ വി​ജ​യ​കു​മാ​രി​യു​ടെ ക​ഴു​ത്തി​ലെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.50 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​വ​ർ​ച്ച ന​ട​ക്കു​ന്ന സ​മ​യം വീ​ട്ടി​ൽ വി​ജ​യ​കു​മാ​രി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ള​ർ​ത്തു​നാ​യ​യു​മാ​യി പു​റ​ത്തേ​ക്കു പോ​യ​താ​യി​രു​ന്നു.


ഈ ​സ​മ​യം വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളികേ​ട്ടു ഭ​ർ​ത്താ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ക​ത്തി​വീ​ശി. അ​ക്ര​മ​ത്തി​ൽ വി​ജ​യ​കു​മാ​രി​യ്ക്കും ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ​ക്കും മു​റി​വേ​റ്റു. റെ​യി​ൻ കോ​ട്ടും മാ​സ്കും ധ​രി​ച്ചാ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് വി​ജ​യ​കു​മാ​രി പ​റ​യു​ന്നു.