ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Wednesday, August 28, 2024 4:40 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​രി​ൽ ഭാ​ര്യ​യെ വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മാ​വു​ള്ള​തി​ൽ ഹാ​രി​സി (48) നെ​യാ​ണ് വ​ള​യം എ​സ്എ​ച്ച്ഒ ഇ.​വി. ഫാ​യി​സ് അ​ലി അ​റ​സ്റ്റ് ചെ​യ്ത​ത്. ഹാ​രി​സി​ന്‍റെ ഭാ​ര്യ ന​സീ​റ (41) യ്ക്കാ​ണ് കു​ത്തേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 9.45 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽവ​ച്ച് ഹാ​രി​സും ഭാ​ര്യ ന​സീ​റ​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യുംപ്ര​കോ​പി​ത​നാ​യ ന​സീ​ർ ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യു​മാ​യി​രു​ന്നു. വ​യ​റി​നും കൈ​ക്കും മു​റി​വേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​സീ​റ​യെ പാ​റ​ക്ക​ട​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം മു​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.


വ​ള​യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഹാ​രി​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കു​ടും​ബ പ്ര​ശ്ന​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.