ക​ര​യ്ക്ക​ടി​ഞ്ഞ തി​മിം​ഗ​ല​ത്തെ ക​ട​ലി​ലേ​ക്ക് വി​ട്ടു
Wednesday, August 28, 2024 4:40 AM IST
കൊ​യി​ലാ​ണ്ടി: ജീ​വ​നു​ള്ള കൂ​റ്റ​ൻ തി​മിം​ഗ​ലം ക​ര​യ്ക്ക​ടി​ഞ്ഞു. കോ​ര​പ്പു​ഴ അ​ഴി​ക്ക​ൽ അ​ഴി​മു​ഖ​ത്ത് വ​ട​ക്ക് ഭാ​ഗ​ത്ത് ക​ട​ൽ​ഭി​ത്തി​ക്കി​ട​യി​ലാ​ണ് കൂ​റ്റ​ൻ ജീ​വ​നു​ള്ള തി​മിം​ഗ​ല​ത്തെ ക​ണ്ടെ​ത്തി​യ​ത്.

തി​മിം​ഗ​ല​ത്തെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ക​ട​ലി​ലേ​ക്ക് വി​ട്ടു. ചെ​റു​മീ​നി​നെ ഭ​ക്ഷി​ക്കാ​നാ​യെ​ത്തി തി​രി​ച്ചു പോ​കാ​നാ​വാ​തെ ഭി​ത്തി​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.


ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രാ​യ 12 ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മി​ത്തി​നൊ​ടു​വി​ൽ തി​മിം​ഗ​ല​ത്തെ ക​ട​ലി​ലേ​ക്ക് വി​ട്ട​ത്. തി​മിം​ഗ​ല​ത്തി​ന്‍റെ വാ​ല് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഏ​താ​നും പേ​ർ​ക്ക് പ​രി​ക്കു​ണ്ട്.