സി​ല്‍​വ​ര്‍ ഹി​ല്‍​സ് ട്രോ​ഫി ദേ​ശീ​യ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് 29 മു​ത​ല്‍
Wednesday, August 28, 2024 4:40 AM IST
കോ​ഴി​ക്കോ​ട്: സി​ല്‍​വ​ര്‍ ഹി​ല്‍​സ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് 29 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​വ​രെ സി​ല്‍​വ​ര്‍ ഹി​ല്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. സി​ല്‍​വ​ര്‍ ഹി​ല്‍​സ് സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന മു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ടെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ കെ. ​മാ​ത്യു സി​എം​ഐ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ബി​ലി ബ​ലൂ​ണ്‍ ഉ​യ​ര്‍​ത്തി 29-ന് ​രാ​വി​ലെ 10 മ​ണി​ക്ക് ടി. ​സി​ദ്ദീ​ഖ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. എം. ​കെ. രാ​ഘ​വ​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​ബി​ജു ജോ​ണ്‍ വെ​ള്ള​ക്ക​ട സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​ര​വും അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ ടോം ​ജോ​സ​ഫ്, സ്‌​കൂ​ള്‍​പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ സി​എം​ഐ, മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ കെ. ​മാ​ത്യു സി​എം​ഐ, സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ല്‍ സി​എം​ഐ,

ഇ​ന്ത്യ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​ജെ. സ​ണ്ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഐ.​പി.​അ​ഭി​ലാ​ഷ്,വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഫെ​നി​ഷ സ​ന്തോ​ഷ്, ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.

വേ​ല​മ്മാ​ള്‍ മെ​ട്രി​ക്കു​ലേ​ഷ​ന്‍ എ​ച്ച്എ​സ്എ​സ് ചെ​ന്നൈ, ഫാ.​ആ​ഗ്ന​ല്‍ മ​ള്‍​ട്ടി പ​ര്‍​പ്പ​സ് സ്‌​കൂ​ള്‍ മും​ബൈ, ഭ​ഗീ​ര​ഥ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ഉ​ത്ത​ര്‍ പ്ര​ദേ​ശ്, വി​ദ്യോ​ദ​യ സ്‌​കൂ​ള്‍ ചെ​ന്നൈ, മോ​ണിം​ഗ് സ്റ്റാ​ര്‍ സ്‌​കൂ​ള്‍ ഗൂ​ഡ​ല്ലൂ​ര്‍, രാ​ജേ​ന്ദ്ര​ന്‍ മെ​ട്രി​ക്കു​ലേ​ഷ​ന്‍ എ​ച്ച്എ​സ്എ​സ് ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ സ്‌​കൂ​ള്‍ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും.


ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, ലി​യോ പ​തി​മൂ​ന്ന് എ​ച്ച്എ​സ്എ​സ് ആ​ല​പ്പു​ഴ​യെ നേ​രി​ടും. ഇ​ന്ത്യ​യി​ലെ മി​ക​ച്ച 25 ടീ​മു​ക​ള്‍ ടൂ​ര്‍​ണ​മെ​ന്‍റില്‍ പ​ങ്കെ​ടു​ക്കും. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 12 സ്‌​കൂ​ളു​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​മ്പ​ത് സ്‌​കൂ​ളു​ക​ളും മി​നി ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നാ​ല് സ്‌​കൂ​ളു​ക​ളും മാ​റ്റു​ര​യ്ക്കും.​

ലീ​ഗ് കം ​നോ​ക്കൗ​ട്ട് രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. 29, 30 തീ​യ​തി​ക​ളി​ല്‍ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് 31ന് ​രാ​വി​ലെ​യും, സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞും, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 8.30 നും ​ന​ട​ക്കും.​

മി​നി ബോ​യ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​നു ന​ട​ക്കും. 11.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​രം പി.​എ​സ്.​ ജീ​ന സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. മു​ന്‍ ഇ​ന്ത്യ​ന്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​സ​ണ്ണി, കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഐ.​പി.​ അ​ഭി​ലാ​ഷ്, അ​ക്കാ​ഡമി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​കെ. ശ​ശി​ലാ​ല്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ഗോ​പേ​ഷ് എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.