മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ൾ​ക്കും രേ​ഖ ഉ​റ​പ്പാ​ക്കു​ന്ന ജി​ല്ല​യാ​കാ​ൻ കോ​ഴി​ക്കോ​ട്
Tuesday, August 27, 2024 7:30 AM IST
കോ​ഴി​ക്കോ​ട്: മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ൾ​ക്കും അ​ടി​സ്ഥാ​ന രേ​ഖ ഉ​റ​പ്പാ​ക്കു​ന്ന ആ​ദ്യ ജി​ല്ല എ​ന്ന അ​പൂ​ർ​വ്വ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ’സ​ഹ​മി​ത്ര’ പ​ദ്ധ​തി. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി അ​ങ്ക​ണ​വാ​ടി ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള ഡാ​റ്റ എ​ൻ​ട്രി പ്ര​വൃ​ത്തി​ക​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​നി​യും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ യു​ഡി​ഐ​ഡി കാ​ർ​ഡും കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. ശേ​ഖ​രി​ച്ച മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ജി​ല്ല​യി​ലെ കോ​ളേ​ജു​ക​ളു​ടേ​യും നാ​ഷ​ണ​ൽ സ​ർ​വ്വീ​സ് സ്കീം, ​ക്യാം​പ​സ​സ് ഓ​ഫ് കോ​ഴി​ക്കോ​ട് സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ൽ 20,000ത്തോ​ളം പേ​രു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ച മെ​ഗാ ഡാ​റ്റ എ​ൻ​ട്രി ക്യാം​പ് നാ​ളെ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ന​ട​ക്കും. ക്യാം​പി​ന് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വ​ഗി​രി കോ​ളേ​ജ്, വെ​സ്റ്റ്ഹി​ൽ ഗ​വ. എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ്, ന​ട​ക്കാ​വ് ഹോ​ളി ക്രോ​സ് കോ​ളേ​ജ്, പ്രൊ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ളേ​ജ്,െ ജ.​ഡി.​ടി. ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ളേ​ജ്, കോ​ഴി​ക്കോ​ട് ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്റ്റു​ഡ​ന്‍റ് വ​ള​ണ്ടി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ​യും സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും മ​റ്റു വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി ജ​ന​ങ്ങ​ളു​ടെ സ​ന്പൂ​ർ​ണ്ണ പ​രി​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ന്ധ​സ​ഹ​മി​ത്ര’. അ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യാ​ണ് ഭി​ന്ന​ശേ​ഷി അം​ഗീ​കാ​ര രേ​ഖ​ക​ളു​ടെ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന​കം വെ​സ്റ്റ്ഹി​ൽ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ഉ​ള്ള്യേ​രി എം.​ഡി​റ്റ്, വ​ട​ക​ര എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ്, മ​ട​പ്പ​ള്ളി ഗ​വ. കോ​ളേ​ജ്, പേ​രാ​ന്പ്ര സി​കെ​ജി​എം കോ​ള​ജ്, മൊ​കേ​രി ഗ​വ. കോ​ള​ജ്, മു​ക്കം ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, ഫാ​റൂ​ക്ക് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ലൂ​ക്ക്ത​ല ക്യാം​പു​ക​ൾ ന​ട​ന്നു.


അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വ​ര ശേ​ഖ​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​കെ 60,000ത്തി​ൽ പ​രം അ​പേ​ക്ഷ​ക​ളാ​ണ് ഇ​തി​ന​കം ശേ​ഖ​രി​ച്ച​ത്. ക്യാ​ന്പു​ക​ൾ​ക്ക് കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ന്േ‍​റ​ണു​ക​ൾ, നേ​ര​ത്തേ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഓ​രോ കോ​ള​ജി​ലെ​യും മാ​സ്റ്റ​ർ വ​ള​ണ്ടി​യ​ർ​മാ​ർ, കോ​ള​ജ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പി​ന്തു​ണ​യി​ലാ​ണ് ക്യാം​പു​ക​ളു​ടെ ന​ട​ത്തി​പ്പ്. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ൾ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യും കൂ​ട്ടാ​യി പ​രി​ഹാ​രം തേ​ടു​ക​യു​മാ​ണ് സ​ഹ​മി​ത്ര പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ടി​സ്ഥാ​ന ഭി​ന്ന​ശേ​ഷി അം​ഗീ​കാ​ര രേ​ഖ​ക​ളു​ടെ വി​ത​ര​ണം, വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, അ​വ​ബോ​ധ ക്യാം​പ​യി​നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യ​മാ​യ​വ. ഓ​ണ്‍​ലൈ​ൻ, ഓ​ഫ്ലൈ​ൻ മാ​ർ​ഗ്ഗ​ങ്ങ​ളി​ലൂ​ടെ വി​പു​ല​മാ​യ അ​വ​ബോ​ധ ക്യാം​പ​യി​നു​ക​ൾ ഇ​ക്കാ​ല​യ​ള​വി​ൽ സം​ഘ​ടി​പ്പി​ക്കും.