മ​നം​ക​വ​ർ​ന്ന് നാ​ടെ​ങ്ങും ശോ​ഭാ​യാ​ത്ര​ക​ൾ ന​ഗ​ര​വീ​ഥി​ക​ളെ പു​ള​ക​മ​ണി​യി​ച്ച് ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​രും ഗോ​പി​ക​മാ​രും
Tuesday, August 27, 2024 7:30 AM IST
കോ​ഴി​ക്കോ​ട്: ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​രും ഗോ​പി​ക​മാ​രും കു​റു​ന്പും കു​സൃ​തി​യു​മാ​യി ശോ​ഭാ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്ന​പ്പോ​ൾ ന​ഗ​ര​വീ​ഥി​ക​ൾ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അ​ന്പാ​ടി​യാ​യി മാ​റി. പൈ​ക്ക​ളും തോ​ഴി​മാ​രും കം​സ​നും പൂ​ത​ന​യു​മെ​ല്ലാം ശോ​ഭാ​യാ​ത്ര​യി​ൽ പു​ന​ർ​ജ​നി​ച്ചു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ശോ​ഭാ​യാ​ത്ര​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ശോ​ഭാ​യാ​ത്ര​ക​ൾ വീ​ക്ഷി​ക്കു​വാ​ൻ പാ​ത​യോ​ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. ജി​ല്ല​യി​ൽ ബാ​ല​ഗോ​കു​ലം നേ​തൃ​ത്വ​ത്തി​ൽ ആ​യി​രം ശോ​ഭാ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി​യെ​യും ദേ​ശീ​യ​ത​യെ​യും ഒ​രു​പോ​ലെ പ്ര​കാ​ശി​പ്പി​ക്കു​ന്ന പു​ണ്യ​മീ മ​ണ്ണ്; പ​വി​ത്ര​മീ ജൻമം ​എ​ന്ന​താ​യി​രു​ന്നു ശ്രീ​കൃ​ഷ്ണ ജ​യ​ന്തി സ​ന്ദേ​ശം.

വെ​ള്ള​യി​ൽ തൊ​ടി​യി​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം, അ​ഴ​കൊ​ടി ദേ​വീ​ക്ഷേ​ത്രം, എ​ര​ഞ്ഞി​പ്പാ​ലം താ​യാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം, ആ​ഴ്ച​വ​ട്ടം ഹി​ന്ദു സേ​വാ​സ​മി​തി, പ​ന്നി​യ​ങ്ക​ര ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര​ക​ൾ ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ശോ​ഭാ​യാ​ത്ര​യു​മാ​യി സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി മു​ത​ല​ക്കു​ളം അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രീ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ അ​ന്പാ​ടി​യി​ൽ പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ സ​മാ​പി​ച്ചു.

കൂ​ട​ര​ഞ്ഞി: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട​ര​ഞ്ഞി ശി​വ​ന​ന്ദ​നം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​രും ഗോ​പി​ക​മാ​രും അ​ണി​നി​ര​ന്ന ശോ​ഭാ​യാ​ത്ര ന​ട​ത്തി. ബാ​ല​ഗോ​കു​ലം ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​എ​സ്. ദേ​വ​ദാ​സ്, ഷൈ​ല​ജ സാ​മി, മ​നോ​ജ് മ​ണ്ണാ​റ​ക്ക​ണ്ടി, ര​വി കാ​രി​ക്കൂ​ട്ട​ത്തി​ൽ, വേ​ലാ​യു​ധ​ൻ കോ​ട്ട​യി​ൽ, ജ​യ​ദേ​വ​ൻ നെ​ടു​ന്പോ​ക്കി​ൽ, പി.​എ​സ്. അ​ഖി​ൽ, ജി​നീ​ഷ് നെ​ടു​ന്പോ​ക്കി​ൽ, പി. ​സാ​മി, ചോ​യി കൊ​ന്പ്ര, ച​ന്ദ്ര​ൻ പ​ള്ള​ത്ത്, വേ​ലാ​യു​ധ​ൻ കൂ​ന്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


പേ​രാ​ന്പ്ര: പെ​രി​ഞ്ചേ​രി​ക്ക​ട​വ് ത​യ്യു​ള​ള​തി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര ചെ​റു​വ​ണ്ണൂ​ർ അ​ന്പാ​ടി​യി​ൽ സ​മാ​പി​ച്ചു. ഘോ​ഷ​യാ​ത്ര​യ്ക്ക് കെ.​കെ. ര​ജീ​ഷ്, കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, എം. ​ഭാ​സ്ക​ര​ൻ, ടി.​പി. വി​ജീ​ഷ്, സി.​എം. സ​തീ​ശ​ൻ, സി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​പി. ദാ​മോ​ദ​ര​ൻ, സ​നു​ലാ​ൽ, ര​ജി​ൻ​ലാ​ൽ, സു​ധീ​ഷ് കു​രു​വ​ന്പ​ത്ത്, കി​ഷോ​ർ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​യി​ലാ​ണ്ടി: ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ​പു​ണ്യ​മീ മ​ണ്ണ് പ​വി​ത്ര​മീ ജൻമം ​എ​ന്ന സ​ന്ദേ​ശ​വു​മാ​യി കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്ന മ​ഹാ​ശോ​ഭാ​യാ​ത്ര വി​ശ്വാ​സി​ക​ളു​ടെ ക​ണ്ണി​നും കാ​തി​നും കു​ളി​ർ​മ്മ​യേ​കി. കൃ​ഷ്ണ​ഭ​ക്തി​യി​ൽ ചാ​ലി​ച്ച താ​ളാ​ത്മ​ക​മാ​യ ഈ​ര​ടി​ക​ൾ​ക്കൊ​ത്ത് രാ​ധി​ക​മാ​ർ ചു​വ​ടു​വ​ച്ചു നീ​ങ്ങി. ക​ണ്ണ​ന്‍റെ ബാ​ല്യ​കാ​ല കു​സൃ​തി​ക​ളേ​യും ലീ​ലാ​വി​ലാ​സ​ങ്ങ​ളേ​യും വി​സ്മ​യ ക​ർ​മ്മ​ങ്ങ​ളെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ ന​ഗ​ര വീ​ഥി​യെ പു​ള​ക​മ​ണി​യി​ച്ചു.