മി​ൽ​മ ആ​ശ്ര​യ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം
Tuesday, August 27, 2024 7:30 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് അ​നു​വ​ദി​ച്ച മി​ൽ​മ ആ​ശ്ര​യ നീ​തി മെ​ഡി​ക്ക​ൽ സ്്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം 29ന് ​വൈ​കു​ന്നേ​രം 4.30നു ​ന​ട​ക്കും.

ചി​കി​ത്സാ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന് മി​ത​മാ​യ നി​ര​ക്കി​ൽ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ ആ​വി​ഷ്ക​രി​ച്ച പു​തി​യ പ​ദ്ധ​തി​യാ​ണ് മി​ൽ​മ ആ​ശ്ര​യ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ​റ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും.