ത​ന്പ​ല​മ​ണ്ണ പാ​ല​ത്തി​ലെ ടാ​റിം​ഗ് പൊ​ളി​ഞ്ഞു
Tuesday, August 27, 2024 7:30 AM IST
കോ​ട​ഞ്ചേ​രി: അ​ഗ​സ്ത്യാ​മു​ഴി- കൈ​ത​പ്പൊ​യി​ൽ റോ​ഡി​ലെ ത​ന്പ​ല​മ​ണ്ണ പാ​ല​ത്തി​ലെ ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും പാ​ലം ടാ​ർ ചെ​യ്തി​ല്ല. 2003 മെ​യ് 16നാ​ണ് അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എം.​കെ. മു​നീ​ർ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്ത് ടാ​റിം​ഗും കോ​ണ്‍​ക്രീ​റ്റും ഇ​ള​കി അ​ലു​മി​നി​യം ഷീ​റ്റ് തെ​ളി​ഞ്ഞു കാ​ണാം. നി​ര​വ​ധി മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ ബ​സു​ക​ളും ടൂ​റി​സ്റ്റ് ബ​സു​ക​ളും ച​ര​ക്ക് ലോ​റി​ക​ളും ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ലം എ​ത്ര​യും പെ​ട്ടെ​ന്ന് ടാ​ർ ചെ​യ്യ​ണ​മെ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​ന്പ​ക​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ട​ഞ്ചേ​രി, തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്. മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ലം വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. വ​യ​നാ​ട് ഭാ​ഗ​ത്ത് നി​ന്നും ഗൂ​ഗി​ൾ മാ​പ്പ് ഇ​ട്ടു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ശ​ബ​രി​മ​ല, ഗു​രു​വാ​യൂ​ർ അ​ന്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. അ​ക്ക​രെ വ​ൻ വി​ള്ള​ലാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.