മ​ദ​ര്‍ തെ​രേ​സ ത്യാ​ഗ​ത്തി​ന്‍റെ ആ​ള്‍​രൂ​പം: സി.​ഇ.​ചാ​ക്കു​ണ്ണി
Tuesday, August 27, 2024 7:30 AM IST
കോ​ഴി​ക്കോ​ട്: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സേ​വ​ന ത​ല്‍​പ​ര​ത​യും സ​ന്യ​സ്ത ജീ​വി​ത​വും സ​മ​ന്വ​യി​ച്ച സ​മ​ര്‍​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ആ​ള്‍​രൂ​പ​മാ​യി​രു​ന്നു മ​ദ​ര്‍ തെ​രേ​സ​യെ​ന്ന് മ​ല​ബാ​ര്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഷെ​വ​ലി​യാ​ര്‍ സി. ​ഇ.​ചാ​ക്കു​ണ്ണി.​

മ​ദ​ര്‍ തെ​രേ​സ​യു​ടെ 114 -ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വെ​സ്റ്റ് ഹി​ല്‍ അ​നാ​ഥ​മ​ന്ദി​ര​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ​ര്‍ തെ​രേ​സ​യു​ടെ ജ​ന്മ​ദി​നം അ​ഗ​തി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഷ​നൂ​പ് താ​മ​ര​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ധീ​ഷ് കേ​ശ​വ​പു​രി ,അ​ഡ്വ.​എം രാ​ജ​ന്‍ , ഷാ​നേ​ഷ് കൃ​ഷ്ണ , എ.​വി.​ശ​ങ്ക​ര​മേ​നോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.