മു​ഹ​മ്മ​ദ് റ​ഫി​യു​ടെ നൂ​റാം ജന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, August 27, 2024 7:30 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ സം​ഗീ​ത പ്ര​തി​ഭ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ നൂ​റാ​മ​ത് ജ·​വാ​ർ​ഷി​കം എം​ഇ​എ​സി​ന്‍റെ അ​റു​പ​താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു രാ​പ​ക​ൽ നീ​ളു​ന്ന സം​ഗീ​തോ​ത്സ​വ​ത്തോ​ടെ ആ​ഘോ​ഷി​ച്ചു. മു​ഹ​മ്മ​ദ് റ​ഫി​യു​ടെ നൂ​റു പാ​ട്ടു​ക​ൾ പ്ര​ശ​സ്ത​രാ​യ നൂ​റു
ഗാ​യ​ക​ർ ആ​ല​പി​ച്ചു.

എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ.​ഫ​സ​ൽ ഗ​ഫൂ​ർ യെ ​മേ​രാ പ്രേം ​പ​ത്ര എ​ന്ന ഗാ​ന​മാ​ല​പി​ച്ചു ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. എം​ഇ​എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​സ​ലീം, എ.​ടി.​എം. അ​ഷ്റ​ഫ്, ആ​ർ.​കെ.​ഷാ​ഫി, ടി.​പി.​എം. സ​ജ​ൽ മു​ഹ​മ്മ​ദ്, പി.​ടി. ആ​സാ​ദ്, ബി.​എം. സു​ധീ​ർ, ഷാ​ഫി പു​ല്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.