ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ​ സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം
Monday, August 26, 2024 10:53 PM IST
കോ​ഴി​ക്കോ​ട്: ലോ​റി ദേ​ഹ​ത്തു ക​യ​റി​യി​റ​ങ്ങി സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. ഒ​ള​വ​ണ്ണ കൊ​ടി​നാ​ട്ടു​മു​ക്ക് സ്വ​ദേ​ശി സി. ​സൈ​ദു​ട്ടി​യു​ടെ മ​ക​ൻ ജു​നൈ​ദാ (26) ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ തി​രു​വ​ണ്ണൂ​ർ ബൈ​പാ​സി​ൽ മാ​റ്റ​ർ ലാ​ബി​ന് മു​ൻ​വ​ശ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി ജു​നൈ​ദ് ലോ​റി​യു​ടെ പി​റ​കു​വ​ശ​ത്തെ ട​യ​റി​ന​ടി​യി​ലേ​ക്കാ​ണ് വീ​ണ​ത്. ട​യ​ർ ശ​രീ​ര​ത്തി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു. അ​രീ​ക്കാ​ട് ജെ​സി അ​ക്കാ​ദ​മി​യു​ടെ ഡ​യ​റ​ക്ട​റാ​ണ് ജു​നൈ​ദ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ഭാ​ര്യ:ഫ​ർ​ഹാ​ന. മാ​താ​വ്: സൗ​ജ​ത്ത്. സ​ഹോ​ദ​ര​ൻ: ജം​ഷീ​ർ.