തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണം: മ​ന​യ​ത്ത് ച​ന്ദ്ര​ൻ
Monday, August 26, 2024 4:56 AM IST
പേ​രാ​മ്പ്ര: ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ കു​ടി​ശി​ക​യാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു എ​ച്ച്എം​എ​സ് ദേ​ശീ​യ സ​മ​തി അം​ഗം മ​ന​യ​ത്ത് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. എ​ച്ച്എം എ​സ് പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​വി​ധ കാ​റ്റ​ഗ​റി​ക്ക​ൽ സം​ഘ​ട​ന​ക​ളു​ടെ സം​ഗ​മ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ഷേ​മ നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​സ​വ​രി സം​ഖ്യ എ​ല്ലാ മാ​സ​വും മു​റ തെ​റ്റാ​തെ വാ​ങ്ങി വെ​ക്കു​ന്ന സ​ർ​ക്കാ​രി​ന് പെ​ൻ​ഷ​ൻ കു​ടി​ശി​ക കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ പ​തി​നാ​ല് മാ​സ​ത്തെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​തെ പി​ടി​ച്ചു വ​യ്ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ഗു​രു​ത​ര​മാ​യ ക​ട​ന്നു ക​യ​റ്റ​മാ​ണ്. സ​ർ​ക്കാ​ർ വീ​ണ്ടു വി​ചാ​ര​ത്തോ​ടു​കൂ​ടി പെ​ൻ​ഷ​ൻ കു​ടി​ശി​ക സ​മ​യ ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്ത് തീ​ർ​ത്തി​ല്ല​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി എ​ച്ച്എം​എ​സ് മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നു മ​ന​യ​ത്ത് ച​ന്ദ്ര​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.


എ​ച്ച്എം​എ​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​പി. ശ​ങ്ക​ര​ൻ, കെ.​കെ. കൃ​ഷ്ണ​ൻ, പി. ​മോ​നി​ഷ, ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, ജെ.​എ​ൻ. പ്രേം​ഭാ​സി​ൻ, എ​ൻ.​എം. അ​ഷ​റ​ഫ്, മ​ധു മാ​വു​ള്ളാ​ട്ടി​ൽ, ജി.​കെ. ബാ​ബു​രാ​ജ്, കെ.​ടി. ര​തീ​ഷ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.