ന​ല്ല ബാ​ല​സാ​ഹി​ത്യ​ത്തി​ന് ജീ​വി​ത​ത്തെ മാ​റ്റാ​നാ​കും: സു​ഭാ​ഷ് ച​ന്ദ്ര​ൻ
Monday, August 26, 2024 4:56 AM IST
കോ​ഴി​ക്കോ​ട്: മി​ക​ച്ച ബാ​ല​സാ​ഹി​ത്യ​ങ്ങ​ൾ​ക്ക് ജീ​വി​ത​ത്തെ​യും ജീ​വി​താ​വ​സ്ഥ​ക​ളെ​യും മാ​റ്റി​ത്തീ​ർ​ക്കാ​നാ​വു​മെ​ന്ന് പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് സു​ഭാ​ഷ് ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ നാ​ട്’ എ​ന്ന കൃ​തി​യി​ലൂ​ടെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം നേ​ടി​യ ഉ​ണ്ണി അ​മ്മ​യ​മ്പ​ല​ത്തെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റെ ഗൗ​ര​വ​മേ​റി​യ മേ​ഖ​ല​യാ​ണ് ബാ​ല​സാ​ഹി​ത്യ​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ് എ​ഴു​ത്തു​കാ​ർ ശാ​സ്ത്ര​ബോ​ധ​ത്തോ​ടെ ര​ച​ന​യെ സ​മീ​പി​ക്ക​ണം.

പു​തി​യ വി​ഷ​യ​ങ്ങ​ളും ആ​ഖ്യാ​ന രീ​തി​ക​ളും ബാ​ല​സാ​ഹി​ത്യ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഉ​ണ്ണി അ​മ്മ​യ​മ്പ​ല​ത്തെ ഉ​പ​ഹാ​രം ന​ൽ​കി​യും പൊ​ന്നാ​ട​യ​ണി​യി​ച്ചും സു​ഭാ​ഷ് ച​ന്ദ്ര​ൻ ആ​ദ​രി​ച്ചു. ക​ഥാ​കൃ​ത്ത് അ​ർ​ഷാ​ദ് ബ​ത്തേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ഴി​ക്കോ​ട് ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​ആ​ർ. അ​ര​വി​ന്ദ് കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ എം. ​കു​ഞ്ഞാ​പ്പ, ക​വി ശ്യാം ​ത​റ​മേ​ൽ, ബാ​ല​സാ​ഹി​ത്യ​കാ​രി അ​ഞ്ജ​ലി രാ​ജീ​വ്, വി.​കെ. ഷീ​ന, ക​ഥാ​കൃ​ത്ത് സു​ഭാ​ഷ് പ​യ്യാ​വൂ​ർ, എ​ഴു​ത്തു​കാ​ര​ൻ സു​രേ​ന്ദ്ര​ൻ ശ്രീ​മൂ​ല​ന​ഗ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.