സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത​യെ തു​റ​ന്നു കാ​ണി​ക്കും: ഷാ​ഫി പ​റ​മ്പി​ൽ
Monday, August 26, 2024 4:56 AM IST
പേ​രാ​മ്പ്ര: സി​പി​എ​മ്മി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത തു​റ​ന്നു കാ​ണി​ക്കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​ഠ​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്യാ​ന്പ​സു​ക​ൾ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. അ​ധി​കാ​ര​ത്ത​ണ​ലി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു വ​രു​ന്ന​ത് ആ​ശാ​വ​ഹ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ ഇ​ട​ത് അ​നു​കൂ​ലി​ക​ൾ പോ​ലും വെ​റു​ത്തു​വെ​ന്ന​താ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക്യാ​ന്പ​സു​ക​ളി​ലും ഈ ​വി​കാ​രം ശ​ക്ത​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ, സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​സ്എ​ഫ്ഐ​ക്കു​ണ്ടാ​യ തി​രി​ച്ച​ടി. നാ​ല് വോ​ട്ടി​ന് വേ​ണ്ടി ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​യി സി​പി​എം മാ​റി. വ​ട​ക​ര​യി​ലെ വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. കോ​ൺ​ഗ്ര​സി​ലെ നേ​തൃ തു​ട​ർ​ച്ച​യ്ക്ക് കെ​എ​സ്‌​യു വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.


കോ​ൺ​ഗ്ര​സി​നെ ചെ​റു​പ്പ​മാ​ക്കാ​ൻ കെ​എ​സ്‌​യു മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വി​യ​ർ,

എ​ൻ​എ​സ്‌​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നു​ലേ​ഖ ബൂ​സ, കെ.​എം. അ​ഭി​ജി​ത്ത്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, വി.​പി. ദു​ൽ​ഖി​ഫി​ൽ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി. ​വാ​സു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.