വ​ര്‍​ണാ​ഭ​മാ​യി ശോ​ഭാ​യാ​ത്ര: വീ​ഥി​ക​ള്‍ അ​മ്പാ​ടി​യാ​യി
Tuesday, August 27, 2024 7:42 AM IST
മ​ല​പ്പു​റം: ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ബാ​ല​ദി​നാ​ഘോ​ഷം ജി​ല്ല​യെ അ​മ്പാ​ടി​യാ​ക്കി മാ​റ്റി. ശോ​ഭാ​യാ​ത്ര​ക​ള്‍ ജി​ല്ല​യു​ടെ വീ​ഥി​ക​ളെ മ​നോ​ഹ​ര​മാ​ക്കി. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ശോ​ഭാ​യാ​ത്ര​ക​ളി​ല്‍ കൃ​ഷ്ണ ലീ​ല​ക​ളും അ​വ​താ​ര​ക​ഥ​ക​ളും ഇ​തി​ഹാ​സ ക​ഥ​ക​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ പു​ന​ര്‍​ജ​നി​ച്ചു.

നാ​മ​ജ​പ സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ളും ഭ​ജ​ന കീ​ര്‍​ത്ത​ന​ങ്ങ​ളും ഗോ​പി​കാ നൃ​ത്ത​വും അ​ക​മ്പ​ടി​യാ​യി. കൂ​ടാ​തെ, ഗോ​വ​ര്‍​ധ​മ​ര്‍​ദ​നം, ശ​ര​ശ​യ്യ, പൂ​ത​നാ​മോ​ക്ഷം, മ​ത്സ്യാ​വ​താ​രം, കൂ​ര്‍​മാ​വ​താ​രം, വ​സു​ദേ​വ​രു​ടെ യാ​ത്ര, അ​ന​ന്ത​ശ​യ​നം, അ​സു​ര​വ​ധം എ​ന്നി​വ​യും അ​ര​ങ്ങേ​റി.

കു​സൃ​തി കാ​ണി​ച്ചും നൃ​ത്ത​മാ​ടി​യും ഉ​ണ്ണി​ക്ക​ണ്ണ​ന്‍​മാ​രും രാ​ധ​മാ​രും വീ​ഥി​ക​ളി​ൽ അ​വേ​ശ​മാ​യി. ക​ണ്‍​കു​ളി​ര്‍​ക്കെ ആ ​കാ​ഴ്ച​ക​ള്‍ ക​ണ്ട് വീ​ഥി​ക​ളു​ടെ ഇ​രു​വ​ശ​വും നി​ര​ന്ന ജ​നാ​വ​ലി ആ​ന്ദ​നം കൊ​ണ്ട​പ്പോ​ള്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി നാ​ടി​ന് ആ​ഘോ​ഷ​മാ​യി. ജി​ല്ല​യി​ലെ വി​വി​ധ ശോ​ഭാ​യാ​ത്ര​ക​ളി​ലാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് അ​ണി​നി​ര​ന്ന​ത്.

മ​ല​പ്പു​റം, മ​ഞ്ചേ​രി, നി​ല​മ്പൂ​ര്‍, ക​രു​ളാ​യി, എ​ട​ക്ക​ര, അ​ങ്ങാ​ടി​പ്പു​റം, വ​ണ്ടൂ​ര്‍, പാ​ണ്ടി​ക്കാ​ട്, പെ​രി​ന്ത​ല്‍​മ​ണ്ണ, ചെ​റു​ക​ര, കൊ​ണ്ടോ​ട്ടി, പു​ളി​ക്ക​ല്‍, തേ​ഞ്ഞി​പ്പ​ലം, അ​രീ​ക്കോ​ട്, എ​ട​വ​ണ്ണ​പ്പാ​റ, വേ​ങ്ങ​ര, തി​രൂ​ര്‍, താ​നൂ​ര്‍, പ​ര​പ്പ​ന​ങ്ങാ​ടി, ചെ​ട്ടി​പ്പ​ടി, ചി​റ​ക്ക​ല്‍, തി​രു​നാ​വാ​യ, എ​ട​പ്പാ​ള്‍, പൊ​ന്നാ​നി, ച​ങ്ങ​രം​കു​ളം, വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ള്‍ ന​ട​ന്നു. ഗോ​പി​കാ നൃ​ത്ത​ങ്ങ​ളും ഉ​റി​യ​ടി​ക​ളും ചെ​റു​നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും ഭ​ജ​ന​സം​ഘ​ങ്ങ​ളും ശോ​ഭാ​യാ​ത്ര​ക​ളി​ല്‍ അ​നു​ഗ​മി​ച്ചു.


"പു​ണ്യ​മീ മ​ണ്ണ്, പ​വി​ത്ര​മീ ജ​ന്‍​മം’ എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷം. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ശ്ര​ദ്ധാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് അ​നു​ശോ​ച​ന സ​ന്ദേ​ശം വാ​യി​ച്ചാ​ണ് ശോ​ഭ​യാ​ത്ര​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ല്‍ സി​നി​മാ താ​രം ക​വി​താ ബൈ​ജു ശോ​ഭാ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ​തു. ബ​ല​ഗോ​കു​ലം ഉ​ത്ത​ര​കേ​ര​ളം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​എം. സ​ദാ​ന​ന്ദ​ന്‍, കെ.​വി. കൃ​ഷ്ണ​ന്‍​കു​ട്ടി, ടി. ​പ്ര​വീ​ണ്‍, അ​ശ്വ​തി രാ​ഗേ​ഷ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. ശ​ങ്ക​ര​ന്‍, കെ. ​ഹ​രി​ദാ​സ്, പി.​പി. വാ​സു​ദേ​വ​ന്‍ എം.​കെ. മ​നോ​ജ് കു​മാ​ര്‍, ടി. ​നി​ധി​ന്‍​ദാ​സ്, ഒ.​കെ. രാ​ഗേ​ഷ്, കെ.​ദി​നേ​ശ്, എ.​എ​സ്. വി​ദ്യാ​ധ​ര​ന്‍, ഡോ. ​ശ്രീ​കാ​ന്ത്, പി. ​ഉ​ണ്ണി കൃ​ഷ്ണ​ന്‍, പ്രി​ജാ​വി​കാ​സ് , രാ​ജേ​ഷ് മോ​ഹ​ന്‍, എം.​വി. ബി​നി​ഷ്, എം. ​സി.​ജു, എം. ​മോ​ഹ​ന​ന്‍, ഹി​തേ​ഷ് വ​ളാ​ഞ്ചേ​രി, ര​ശ്മി വി​ശ്വ​നാ​ഥ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നി​ല​മ്പൂ​ര്‍: ന​ടു​വി​ല​ക്ക​ളം സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ല്‍ അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ഭ​ജ​ന, നി​ല​മ്പൂ​ര്‍ ഗോ​പി​യു​ടെ ചെ​ണ്ട​മേ​ള​വും ഉ​ണ്ണി​ക്ക​ണ്ണ​ന്‍​മാ​രു​ടെ ഉ​റി​യ​ടി മ​ത്സ​ര​വും ഗോ​പി​ക​മാ​രു​ടെ നൃ​ത്ത​വും ന​ട​ത്തി. ക്ഷേ​ത്ര പ​രി​പാ​ല​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​ശി​വ​ശ​ങ്ക​ര​ന്‍, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ന്ദു ര​വി​കു​മാ​ര്‍, സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍, ഖ​ജാ​ന്‍​ജി പി. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.