"മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ തൊ​ഴി​ല്‍​-വേ​ത​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം’
Tuesday, August 27, 2024 7:42 AM IST
മ​ല​പ്പു​റം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ തൊ​ഴി​ല്‍​-വേ​ത​ന സു​ര​ക്ഷ സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കെ​യു​ഡ​ബ്ല്യു​ജെ) മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ല്‍​ബോ​ഡി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി കാ​ലി​ക​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും പി​എ​ഫ് ഹ​യ​ര്‍ ഓ​പ്ഷ​ന്‍ സം​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​മാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​വി. വി​നീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​മ​ല്‍ കോ​ട്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യു​ക്ത സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​രാ​ജീ​വ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് പു​ള്ളി​ച്ചോ​ല ക​ണ​ക്കു​ക​ളും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗീ​തു​ത​മ്പി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.


കെ.​പി.​ഒ. റ​ഹ്മ​ത്തു​ള്ള, വി.​അ​ജ​യ​കു​മാ​ര്‍, ഷെ​റി​ന്‍ മു​ഹ​മ്മ​ദ്, ജി​ജോ ജോ​ര്‍​ജ്, പി.​ഷം​സു​ദ്ദീ​ന്‍, വി.​ടി. അ​ബ്ദു​ള്‍ റ​സാ​ഖ്, വി. ​കെ. ര​ഘു​പ്ര​സാ​ദ്, സി. ​കൃ​പ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. നി​യു​ക്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളി​നെ പ്ര​സി​ഡ​ന്‍റ് എം. ​വി. വി​നീ​ത പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം വി. ​എം. സു​ബൈ​ര്‍ ന​ന്ദി​പ​റ​ഞ്ഞു.