ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, August 27, 2024 7:42 AM IST
നി​ല​മ്പൂ​ര്‍: ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും മു​ന്‍ കാ​യി​കാ ധ്യാ​പ​ക​നും ഇ​പ്പോ​ള്‍ കു​വൈ​ത്തി​ല്‍ ജോ​ലി​യി​ലു​ള്ള ഡോ. ​കെ.​എം. ജോ​സ്, ഇ​തേ സ്കൂ​ളി​ലെ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​യും പി​ന്ന​ണി ഗാ​യ​ക​നും ഇ​പ്പോ​ള്‍ അ​മേ​രി​ക്ക​യി​ല്‍ ജോ​ലി​യി​ലു​ള്ള ചു​ങ്ക​ത്ത​റ കാ​ര്‍​ത്തി​കേ​യ​ന്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും കാ​യി​ക മേ​ഖ​ല​യി​ല്‍ നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ജേ​താ​വും ഇ​പ്പോ​ള്‍ അ​ധ്യാ​പി​ക​യു​മാ​യ എ​സ്. സ്വ​പ്ന എ​ന്നി​വ​ർ​ക്കും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യാ​യ "മ​ന്ദാ​ര​പ്പൂ​ക്ക​ള്‍’ എ​ന്ന സം​ഘ​ട​ന ആ​ദ​ര​വ് ന​ല്‍​കി. ചു​ങ്ക​ത്ത​റ സ​ര്‍​വീ​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ചെ​യ​ര്‍​മാ​ന്‍ പി.​എം. ഹാ​മി​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ക്കി​ളി​ന് വേ​ണ്ടി സ്വ​രൂ​പി​ച്ച പ​ണം സ​മ്പാ​ദ്യ കു​ടു​ക്ക പൊ​ട്ടി​ച്ച് ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ദാ​നം ചെ​യ്ത അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ഹ്സ​ന റ​ഹ്മാ​ന് പു​തി​യ സൈ​ക്കി​ള്‍ ഡോ. ​കെ.​എം. ജോ​സ് സ​മ്മാ​നി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഡി. സെ​ബാ​സ്റ്റ്യ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​മൈ​മൂ​ന, സി.​കെ. സു​രേ​ഷ്, പ്രി​ന്‍​സി​പ്പ​ല്‍ സ​ജി ജോ​ണ്‍, പൂ​ര്‍​വാ​ധ്യാ​പ​ക​രാ​യ പി.​പി. അ​ല​വി​ക്കു​ട്ടി, സി.​ടി. റു​ഖി​യ്യ, ജോ​ര്‍​ജ് ഫി​ലി​പ്പ്, സ​ലീം മാ​മ്പ​ള്ളി, എം. ​മാ​ത്യു​കു​ട്ടി, അ​ജ​യ്ഘോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.