വ​യ​നാ​ട് ദു​ര​ന്തം: സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Tuesday, August 27, 2024 7:42 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചാ​ലി​യാ​ര്‍ പു​ഴ​യി​ലും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ നി​ല​മ്പൂ​ര്‍ ജ​ന​ത​പ്പ​ടി പ്ര​ദേ​ശ​ത്തെ യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ര്‍​ഡ്, ട്രോ​മാ​കെ​യ​ര്‍, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജ​ന​ത​പ്പ​ടി മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. മു​സ്ലിം ലീ​ഗ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ന്‍ ഇ​സ്മാ​യി​ല്‍ മു​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദു​ര​ന്ത​മു​ഖ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും മ​റ്റും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ട​ത്തി​ന് വാ​ര്‍​ഡ് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ജ​ന​ത​പ്പ​ടി വാ​ര്‍​ഡ് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഹം​സ ത​ട്ടാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റം​ഗം പി.​വി. അ​ലി മു​ബാ​റ​ക് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


ച​ട​ങ്ങി​ല്‍ മു​സ്ലിം ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍, ശി​ഹാ​ബ് ഇ​ണ്ണി, പൂ​ള​ക്ക​ല്‍ അ​ബ്ദു​ട്ടി, കൂ​മ​ഞ്ചേ​രി നാ​ണി​ക്കു​ട്ടി, പി.​ടി. റൂ​ണ്‍​സ്ക​ര്‍, പാ​ലോ​ളി മെ​ഹ​ബൂ​ബ്, അ​ജ്മ​ല്‍ ബി​ച്ചു, ഷു​ഹൈ​ബ് കോ​ഴി​ക്കോ​ട​ന്‍, അ​ജ്മ​ല്‍ അ​ണ​ക്കാ​യി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.