പാ​റ​ല്‍ പെ​രു​വ​ക്ക​ട​വ് റോ​ഡ്: ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, August 27, 2024 7:42 AM IST
പാ​റ​ല്‍: ആ​ലി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16, 17 വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ക​ര്‍​ച്ച നേ​രി​ടു​ന്ന പാ​റ​ല്‍ പെ​രു​വ​ക്ക​ട​വ് കി​ഴ​ക്കേ മ​ണ​ലാ​യ ക​ണ്ട​ന്‍​ചി​റ-​കി​ഴ​ക്കേ മ​ണ​ലാ​യ മു​തു​കു​ര്‍​ശി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​റ​ല്‍ മ​ദ്ര​സ​ത്തു​ല്‍ മു​ഹ​മ്മ​ദി​യ​യി​ല്‍ വ​ച്ച് ജ​ന​കീ​യ യോ​ഗം ന​ട​ത്തി.

റോ​ഡി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ച്ച വ​സ്തു​ക്ക​ള്‍ ഉ​ട​ന്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും ഗ​താ​ഗ​ത​ത്തി​ന് ത​ട​സം നേ​രി​ടു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ള്‍ കെ​എ​സ്ഇ​ബി​യു​മാ​യി ആ​ലോ​ചി​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി നീ​ക്കം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.റോ​ഡി​ന്‍റെ പൂ​ര്‍​ണ​രൂ​പ​ത്തി​ലു​ള്ള ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.


റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള ഫ​ണ്ടു​ക​ള്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളി​ല്‍ നി​ന്നും നേ​ടി​യെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് യോ​ഗം രൂ​പ​രേ​ഖ ത​യാ​റാ​ക്കി. പ​തി​നാ​റാം വാ​ര്‍​ഡ് മെ​ന്പ​ര്‍ സി.​എ​ച്ച്. ഹ​മീ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. യൂ​നു​സ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​ന്പ​ര്‍ കെ.​സ​ജി​ത, അ​ഡ്വ. കെ. ​പി. അ​ബ്ദു​ള്‍ റ​ഷീ​ദ്, സി.​പി. ശ​ശി മ​ണ​ലാ​യ, ഹു​സൈ​ന്‍ പാ​റ​ല്‍, അ​ലി ഫൈ​സി, കെ. ​കെ. ആ​ലി​യ​മു​ട്ടി, പി.​കെ.​സ​ക്കീ​ര്‍, സി.​പി.​ശി​ഹാ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.