ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു
Tuesday, August 27, 2024 7:42 AM IST
നി​ല​മ്പൂ​ര്‍: അ​ക​മ്പാ​ടം യു​വ​ധാ​ര ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ് ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഡി​വി​ഷ​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ യു​വ​ധാ​ര ടീ​മം​ഗ​ങ്ങ​ളെ​യും മു​ന്‍​കാ​ല ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ആ​ദ്യ​കാ​ല ഫു​ട്ബോ​ള്‍ താ​ര​വു​മാ​യ പി.​ടി. ഉ​സ്മാ​ന്‍ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ചെ​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ല്‍ അ​ക​മ്പാ​ടം, കൂ​റ്റി​രി അ​സീ​സ്, ക്ല​ബ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ക​ള​ത്തി​ല്‍, സൂ​ര്യ​പ്ര​കാ​ശ്, റ​ഷീ​ദ്, യം​ഗ് ഫൈ​റ്റേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ന്‍ ഇ​ല്ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ല്‍ യു​വ​ധാ​ര​യു​ടെ പ​ഴ​യ​കാ​ല താ​ര​ങ്ങ​ളാ​യ അ​ച്ചു, കൊ​മ്പ​ന്‍ ഉ​മ്മ​ര്‍, പി.​ടി. ഉ​സ്മാ​ന്‍, ക്ല​ബ് ര​ക്ഷാ​ധി​കാ​രി പി.​കെ. രാ​യി​ന്‍, റി​ട്ട. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​രാ​യ കു​റ്റീ​രി അ​സീ​സ്, തോ​പ്പി​ല്‍ ഉ​സ്മാ​ന്‍, മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​കെ. ന​സീ​ബ് എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു. നി​ര​വ​ധി ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് ജ​ന്‍​മം ന​ല്‍​കി​യ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​യി​ക മൈ​താ​ന​മി​ല്ല. സ്വ​കാ​ര്യ​വ്യ​ക്തി പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ മൈ​താ​നം ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ച​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ല്‍ അ​ക​മ്പാ​ടം അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് മൈ​താ​ന നി​ര്‍​മാ​ണ​ത്തി​ന് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.