എൻഎസ്എസ് ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ്
Tuesday, August 27, 2024 7:42 AM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് "സ​മേ​തം’ മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് അ​ലി പൊ​റ്റേ​ങ്ങ​ല്‍ പ​താ​ക​യു​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ. ​ക​വി​ത, ക്ല​സ്റ്റ​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ഹ​രി​ശ​ങ്ക​ര്‍, അ​ധ്യാ​പ​ക​രാ​യ കെ. ​ര​ശ്മി, വി. ​ബി​ന്ദു, കെ.​പി. ഷീ​ബ, ഷി​ബു തോ​ട്ടു​ങ്ങ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ലെ ഡോ. ​ന​ഷീ​ദ ക​രു​വാ​ട്ടി​ല്‍, ഡോ. ​അ​നീ​സ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "സു​ഖ​ദം ’ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, "വ​യ​നാ​ടി​നൊ​പ്പം’ പ​ദ്ധ​തി​യ്ക്കു വേ​ണ്ടി എ​ല്‍​ഇ​ഡി ബ​ള്‍​ബ് ച​ല​ഞ്ച്, സോ​പ്പ് ച​ല​ഞ്ച് , വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന്‍​ഡ​ര്‍ പാ​ര്‍​ല​മെ​ന്‍റ്, സ​മ​ത്വ ജ്വാ​ല തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.