കാ​ളി​കാ​വ്-​പൂ​ക്കോ​ട്ടും​പാ​ടം റോ​ഡ് ത​ക​ര്‍​ച്ച; സൂ​ച​നാ സ​മ​രം മാ​റ്റി
Tuesday, August 27, 2024 7:42 AM IST
നി​ല​മ്പൂ​ര്‍: കാ​ളി​കാ​വ്-​പൂ​ക്കോ​ട്ടും​പാ​ടം റോ​ഡ് കു​ഴി​ക​ളാ​യി യാ​ത്ര ദു​ഷ്ക​ര​മാ​വു​ക​യും റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് ക​മ്മി​റ്റി സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് ഈ ​റൂ​ട്ടി​ല്‍ മു​ഴു​വ​ന്‍ ബ​സു​ക​ളും നി​ര്‍​ത്തി​വ​ച്ച് സൂ​ച​നാ സ​മ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത് മാ​റ്റി​വ​ച്ചു.

റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ ക​രി​ങ്ക​ല്‍പൊ​ടി​യി​ട്ട് താ​ല്‍​കാ​ലി​ക​മാ​യി കു​ഴി​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ട്. പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച ഭാ​ഗം ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ ദൂ​രം മ​ഴ​യി​ല്ലെ​ങ്കി​ല്‍ വ്യാ​ഴാ​ഴ്ച ടാ​റിം​ഗ് ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ന്‍ ഇ​ടു​ന്ന പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​മു​റ​ക്ക് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കും എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് എ​ന്‍​ജി​നി​യ​ര്‍ പി.​സി. പ്രി​ന്‍​സ് ബാ​ല​ന്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം സ​മ​രം മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.


യോ​ഗ​ത്തി​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ നി​യാ​സ് ചാ​ലി​യാ​ര്‍, ഷൗ​ക്ക​ത്ത​ലി ഉ​ള്ളാ​ട്ട് പ​റ​മ്പ​ന്‍, കെ.​ടി. മെ​ഹ​ബൂ​ബ്, ബാ​ബു മ​മ്പാ​ട്, നാ​സ​ര്‍ ക​രു​വാ​ര​കു​ണ്ട്, നി​ധീ​ഷ് കാ​ളി​കാ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.