കൂട്ടിലങ്ങാടി: നീറ്റ് കേരള മെഡിക്കല്‍ റാങ്ക് പട്ടികയില്‍ എസ്സി വിഭാഗത്തില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.അതുല്‍ കൃഷ്ണയെ വീട്ടിലെത്തി ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് അനുമോദിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശിയാണ് അതുല്‍കൃഷ്ണ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് ചേരാനാണ് തീരുമാനം.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.എച്ച്. അഷ്റഫ്, വി.മന്‍സൂര്‍ പള്ളിപ്പുറം, നാസര്‍ പടിഞ്ഞാറ്റുംമുറി, വാസുദേവന്‍ നമ്പൂതിരി, മേമന നസീര്‍ അഹമ്മദ്, ദില്‍ഷ ഷെഫീഖ്, ഷെഫീഖ് പട്ടിയില്‍പറമ്പ്, വാപ്പു കൂരിമണ്ണില്‍, പ്രമോദ്, കോയ മംഗലശേരി, ആരിഫ് ചെലൂര്‍, ഇഖ്ബാല്‍ പള്ളിപ്പുറം, മുനീര്‍ പെരിന്താറ്റിരി തുടങ്ങിയവര്‍ സംബന്ധിച്ചു.