കരുവാരകുണ്ട്: വാഴക്കിളി ആലുങ്ങല്തോട് പാലം തുവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തിയാണ് പാലം നിര്‍മിച്ചത്. വാഴക്കിളി നീലാഞ്ചേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു.
വൈസ് പ്രസിഡന്റ് കെ. കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എ. ജലീല്‍, കെ.സുബൈദ, എന്‍.പി. നിര്‍മല, വാര്‍ഡ് മെന്പര്‍മാരായ പി. സജ്ല, നീലിയോട്ടില് രജനി, സി. ശിഹാബ്, സാലിം ബാപ്പുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.എ. മജീദ്, പി. സലാഹുദ്ദീന്, റഷീദ് പൊറ്റയില്‍, കെ.പി. ഗിരീഷ്, സി.കെ. നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.