ക​ല​യി​ലൂ​ടെ ക​ണ്ണീ​രൊ​പ്പാ​ന്‍ സി​ദ്ധാ​ര്‍​ഥ്
Monday, August 26, 2024 5:49 AM IST
മ​ങ്ക​ട: ത​നി​ക്ക് സ്വാ​യ​ത്ത​മാ​യ ക​ലാ​വി​രു​തി​ലൂ​ടെ വ​യ​നാ​ട്ടി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പു​ക​യാ​ണ് മ​ക്ക​ര​പ്പ​റ​മ്പ് ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സി​ദ്ധാ​ര്‍​ഥ്. ചി​ത്ര​ക​ല​യി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള സി​ദ്ധാ​ര്‍​ഥ് വ്യ​ക്തി​ക​ളു​ടെ രേ​ഖാ​ചി​ത്രം വ​ര​ച്ച​തി​നു ല​ഭി​ക്കു​ന്ന തു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ല്‍​കു​ന്ന​ത്.

സി​പി​എം അ​മ്പ​ല​പ്പ​ടി ബ്രാ​ഞ്ച് അം​ഗ​മാ​യ പി​താ​വ് ജി​തേ​ഷി​നോ​ട് ത​ന്‍റെ ആ​ശ​യം സി​ദ്ധാ​ര്‍​ഥ് പ്ര​ക​ടി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ എം.​പി. അ​ല​വി പി​ന്തു​ണ​യു​മാ​യി രം​ഗ​ത്ത് വ​രി​ക​യും സി​ദ്ധാ​ര്‍​ഥി​ന് ത​ന്‍റെ ചി​ത്രം ത​ന്നെ ആ​ദ്യ​മാ​യി വ​ര​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യും ചെ​യ്തു.

പ്ര​ദേ​ശ​ത്തെ സ​ഹൃ​ദ​യ​രാ​യ ജ​ന​ങ്ങ​ള്‍ ത​ന്‍റെ ഉ​ദ്യ​മ​ത്തെ വി​ജ​യി​പ്പി​ക്കു​മെ​ന്നാ​ണ് സി​ദ്ധാ​ര്‍​ഥി​ന്‍റെ വി​ശ്വാ​സം.