ഇ​ത്ത​വ​ണ ആ​ര്‍​ഭാ​ടം കു​റ​ഞ്ഞ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം
Monday, August 26, 2024 5:41 AM IST
മ​ഞ്ചേ​രി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ​ത്തെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ആ​ര്‍​ഭാ​ടം കു​റ​യ്ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മ​ഹാ​ശോ​ഭാ​യാ​ത്ര​യി​ല്‍ ഇ​ത്ത​വ​ണ പ്ലോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല. വ​യ​നാ​ട് ജി​ല്ല​യി​ലും നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലും ആ​ഘോ​ഷം പൂ​ര്‍​ണ​മാ​യി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ഞ്ചേ​രി​യി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന ശോ​ഭാ​യാ​ത്ര ഉ​ച്ച​ക്ക് 3.30ന് ​അ​രു​കി​ഴാ​യ​യി​ല്‍ ആ​രം​ഭി​ച്ച് ന​ഗ​ര​പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം മേ​ലാ​ക്കം കാ​ളി​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ക്കും. സി​നി​മാ​താ​രം ക​വി​താ ബൈ​ജു ഗോ​കു​ല പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യും.


യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു പോ​യ​വ​ര്‍​ക്കു​ള്ള ശ്ര​ദ്ധാ​ഞ്ജ​ലി​യും വ​യ​നാ​ടി​നാ​യി ശോ​ഭാ​യാ​ത്ര​ക​ളി​ല്‍ സ​മാ​ഹ​രി​ക്കു​ന്ന സ്നേ​ഹ​നി​ധി സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​ന്ദേ​ശം വാ​യി​ക്ക​ലും ന​ട​ക്കും.

ശോ​ഭാ​യാ​ത്ര സ​മാ​പി​ക്കു​ന്ന സ്ഥ​ല​ത്ത് പ്ര​സാ​ദ വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി.​ജി. ഉ​ദ​യ​ഭാ​നു, രാ​ധാ​കൃ​ഷ്ണ​ന്‍ കി​ഴ​ക്കാ​ത്ര, കെ.​വി. സ​ത്യ​ന്‍, രാ​ജു കോ​ട്ടു​പ്പ​റ്റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.