മൗ​ലാ​ന ഐ​വി​എ​ഫി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, August 26, 2024 5:41 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ വ​ന്ധ്യ​ത ചി​കി​ത്സാ വി​ഭാ​ഗ​മാ​യ മൗ​ലാ​ന ഐ​വി​എ​ഫി​ന്‍റെ 19-ാം വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​നും കാ​രി​ക്കേ​ച്ച​റി​സ്റ്റു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൗ​ലാ​ന ഐ​വി​എ​ഫി​ലെ ചി​കി​ത്സ​ക​ളെ തു​ട​ര്‍​ന്നു​ണ്ടാ​യ കു​ട്ടി​ക​ളു​ടെ സം​ഘ​മാ​ണ് "ബ്ലെ​സിം​ഗ്സ് 2024’ എ​ന്ന പേ​രി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ സ​ലിം കോ​ട​ത്തൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ അ​ന്ന മോ​ളും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. മൗ​ലാ​ന ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രാ​യ ഡോ. ​ബി​ജോ സാം ​ഏ​ബ്ര​ഹാം, ഡോ. ​റി​യാ​സ് അ​ലി, ഡോ. ​ല​ക്ഷ്മി​പ്രി​യ രാ​ഘ​വ​ന്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ്, ചീ​ഫ് ഓ​പ​റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​മ​ദാ​സ്, പെ​രി​ന്ത​ല്‍​മ​ണ്ണ ഐ​എം​എ സെ​ക്ര​ട്ട​റി ഡോ. ​ജ​ലീ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


ര​ജി​താ​രാം​ദാ​സ്, വി​നി​താ സ്വാ​ലി​ഹ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. നൂ​റി​ല​ധി​കം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.