ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കു​റ്റി​പ്പു​റം എം​ഇ​എ​സ് സ്കൂ​ള്‍ ജേ​താ​ക്ക​ള്‍
Monday, August 26, 2024 5:41 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ച്ച സി​ബി​എ​സ്ഇ മ​ല​പ്പു​റം ജി​ല്ലാ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ് പെ​രി​ന്ത​ല്‍​മ​ണ്ണ വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ല്‍ സ​മാ​പി​ച്ചു. 110 പോ​യി​ന്‍റു​ക​ള്‍ നേ​ടി കു​റ്റി​പ്പു​റം എം​ഇ​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് കാ​മ്പ​സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഓ​വ​റോ​ള്‍ ജേ​താ​ക്ക​ളാ​യി.86 പോ​യി​ന്‍റു​ക​ളു​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് സ്കൂ​ള്‍ ര​ണ്ടും 81 പോ​യി​ന്‍റു​ക​ളു​മാ​യി താ​നൂ​ര്‍ അ​മൃ​ത വി​ദ്യാ​ല​യം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​ണ്ട​ര്‍ 19, 17, 14, 12, 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ണ്ട​ര്‍ 10 ആ​ണ്‍-​ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ തി​രു​നാ​വാ​യ, പെ​ണ്‍-​സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ട്ട​ക്ക​ല്‍, അ​ണ്ട​ര്‍ 12 ആ​ണ്‍-​എം​ഇ​എ​സ് കു​റ്റി​പ്പു​റം, പെ​ണ്‍-​എം​ഇ​എ​സ് കു​റ്റി​പ്പു​റം,


അ​ണ്ട​ര്‍ 14 ആ​ണ്‍-​എം​ഇ​എ​സ് പെ​രി​ന്ത​ല്‍​മ​ണ്ണ, പെ​ണ്‍-​അ​മൃ​ത താ​നൂ​ര്‍, അ​ണ്ട​ര്‍17 ആ​ണ്‍-​ബെ​ഞ്ച്മാ​ര്‍​ക് തി​രൂ​ര്‍, പെ​ണ്‍-​ദാ​റു​ല്‍​ഫ​ലാ​ഹ് പൂ​പ്പ​ലം, അ​ണ്ട​ര്‍ 19 ആ​ണ്‍-​എം​ഇ​എ​സ് പെ​രി​ന്ത​ല്‍​മ​ണ്ണ, പെ​ണ്‍-​എം​ഇ​എ​സ് കു​റ്റി​പ്പു​റം. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സി​ബി​എ​സ്ഇ സി​റ്റി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ഹ​രി​ദാ​സ് വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ ന​ല്‍​കി. മ​ല​പ്പു​റം സ​ഹോ​ദ​യ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍​നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ള്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മാ​ധ​വ​നു​ണ്ണി കാ​റ്റ​ഗ​റി​ത​ല സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍. മ​ഞ്ജു​ള, ചെ​സ് അ​സോ​സി​യേ​ഷ​ന്‍ ആ​ര്‍​ബി​റ്റ​ര്‍​മാ​രാ​യ കെ.​സി. ഇ​സ്മാ​യി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ, നൗ​ഷാ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.