"സ്മൃ​തി ജാ​ല​കം’ ടീ​സ​ര്‍ ലോ​ഞ്ച് ന​ട​ത്തി
Sunday, August 25, 2024 5:37 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മ്യൂ​സി​ക് വീ​ഡി​യോ രം​ഗ​ത്ത് പു​തു​മ​ക​ളു​മാ​യി എ​ത്തു​ന്ന സ്മൃ​തി ജാ​ല​ക​ത്തി​ന്‍റെ ടീ​സ​ര്‍ ലോ​ഞ്ച് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ന​ട​ന്നു. പ്ര​സ് ഫോ​റം ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​രി സു​ധ തെ​ക്കേ​മ​ഠം പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. പു​തി​യ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ച്ചു. പാ​ട്ടും തി​ര​ക്ക​ഥ​യും ദൃ​ശ്യ​ങ്ങ​ളു​മാ​യി "സ്മൃ​തി ജാ​ല​കം’ 31ന് ​യു​ട്യൂ​ബ് ചാ​ന​ലി​ല്‍ റി​ലീ​സ് ചെ​യ്യും.

അ​തി​ന് മു​ന്നോ​ടി​യാ​യി പ്രീ​മി​യ​ര്‍ ഷോ ​ന​ട​ക്കും. ച​ട​ങ്ങി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍​മാ​രാ​യ വി.​ആ​ര്‍. സു​ധീ​ഷ്, പി. ​രാ​മ​ന്‍, മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി​യ ബീ​ന ആ​ര്‍. ച​ന്ദ്ര​ന്‍, സി​നി​മ സം​വി​ധാ​യ​ക​രാ​യ രോ​ഹി​ത് എം.​ജി. കൃ​ഷ്ണ​ന്‍, ഫാ​സി​ല്‍ റ​സാ​ഖ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കും.


ഗ​സ​ല്‍ ശൈ​ലി​യി​ലു​ള്ള പാ​ട്ടെ​ഴു​തി തി​ര​ക്ക​ഥ​യൊ​രു​ക്കി "സ്മൃ​തി ജാ​ല​കം’ സം​വി​ധാ​നം ചെ​യ്ത​ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ​ക്ബാ​ല്‍ പി. ​രാ​യി​ന്‍ ആ​ണ്. സ​ജി​ത്ത് മൂ​ത്ത​കു​ര​മ്പാ​ണ് ഛായാ​ഗ്ര​ഹ​ണം.

ഗ​സ​ല്‍ സം​ഗീ​ത​ജ്ഞ​ന്‍ സി​റാ​ജ് അ​മ​ല്‍ സം​ഗീ​തം ന​ല്‍​കി ഗാ​നം ആ​ല​പി​ച്ചു. എം. ​അ​മ​ല്‍ എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ചു. ശ​ബ്ദ വി​വ​ര​ണം- സ​ന്തൂ​പ്, മേ​ക്ക​പ്പ്-​മ​ണി തേ​ല​ക്കാ​ട്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്ബാ​ല്‍ പി. ​രാ​യി​ന്‍, കെ.​സി. ജാ​ഫ​ര്‍ സാ​ദി​ഖ്, പി.​എ​സ്. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.