പ​ന്ത് വാ​ങ്ങാ​ന്‍ ക​രു​തി​യ പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി കു​ട്ടിക​ള്‍
Sunday, August 25, 2024 5:37 AM IST
ക​രു​വാ​ര​കു​ണ്ട്: പ​ന്ത് വാ​ങ്ങാ​ന്‍ ക​രു​തി​യ പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി കു​രു​ന്നു​ക​ള്‍ മാ​തൃ​ക​യാ​യി. കി​ഴ​ക്കേ​ത്ത​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ക്ഷ​യ സെ​ന്‍റ​ര്‍ മാ​നേ​ജ​ര്‍ നി​സാ​റി​നാ​ണ് കേ​ര​ള എ​സ്റ്റേ​റ്റ് പാ​ന്ത​റ​യി​ലെ ഷാ​ന്‍​വ​ര്‍, അ​ല്‍​ഫാ​ബി​ത്ത്, നാ​സി​ഹ്, റ​ബീ​ഹ്, ഷാ​ന്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ൾ പ​ണം കൈ​മാ​റി​യ​ത്.

പ​ത്തി​ന്‍റെ​യും ഇ​രു​പ​തി​ന്‍റെ​യും നോ​ട്ടു​ക​ള്‍ ഉ​ൾ​പ്പെ​ടെ 1500 രൂ​പ​യാ​ണ് കു​ട്ടി​ക​ൾ കൈ​മാ​റി​യ​ത്. കു​ട്ടി​ക​ളു​ടെ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ച നി​സാ​ര്‍ പ​ണം അ​യ​ച്ച ര​ശീ​തി​ക്കൊ​പ്പം പു​ത്ത​ന്‍ പ​ന്തും കൂ​ടെ ന​ല്‍​കി​യാ​ണ് കു​ട്ടി​ക​ളെ യാ​ത്ര​യാ​ക്കി​യ​ത്. നി​സാ​ര്‍ ന​ല്‍​കി​യ പ​ന്ത് വാ​ര്‍​ഡ് മെ​ന്പ​ര്‍ സു​ഫൈ​റ​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് കൈ​മാ​റി​യ​ത്.