യൂ​ത്ത് ലീ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി
Sunday, August 25, 2024 5:29 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ എ​സ്എ​ഫ്ഐ-​എം​എ​സ്എ​ഫ് സം​ഘ​ര്‍​ഷ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പ​ക്ഷ​പാ​തി​ത്വം ആ​രോ​പി​ച്ച് യൂ​ത്ത് ലീ​ഗ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ള്‍ ഹ​മീ​ദ് എം​എ​ല്‍​എ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സ് ല​ഹ​രി​യു​ടെ​യും ക്രി​മി​ന​ലു​ക​ളു​ടെ​യും കേ​ന്ദ്ര​മാ​ണെ​ന്നും പോ​ലീ​സ് ഇ​ട​പെ​ടാ​ന്‍ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും എം​എ​ല്‍​എ ആ​രോ​പി​ച്ചു.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് കു​റ്റൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കാ​ടേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍ മു​ള്ള​മ്പാ​റ, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​രി​ഫ്, ജി​ല്ലാ യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം ആ​ത​വ​നാ​ട്, ഷി​ഹാ​ബ് പു​റ​ങ്ങ്,


ഐ.​പി. ജ​ലീ​ല്‍, സി. ​അ​സീ​സ്,ശ​രീ​ഫ് വ​ട​ക്ക​യി​ല്‍, ഡോ. ​വി.​പി. അ​ബ്ദു​ള്‍ ഹ​മീ​ദ്, ബ​ക്ക​ര്‍ ചെ​ര്‍​ണൂ​ര്‍, ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ്, ടി.​പി.​എം. ബ​ഷീ​ര്‍, ജി​ല്ലാ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗു​ലാം ഹ​സ​ന്‍ ആ​ലം​ഗീ​ര്‍, വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​എ. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു.​എ റ​സാ​ഖ്, എ.​പി. സ​ബാ​ഹ്, ഷം​സു​ദീ​ന്‍ പു​ള്ളാ​ട്ട്, കെ.​കെ. റി​യാ​സ് , ടി. ​ഷാ​ജ​ഹാ​ന്‍, വി.​പി.​എ. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ മാ​ര്‍​ച്ചി​ന് നേ​തൃ​ത്വം ന​ല്‍​കി.