നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
Sunday, August 25, 2024 5:29 AM IST
മ​ഞ്ചേ​രി: ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ മ​ല​പ്പു​റം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി അ​ഭ​യ​വ​ര ഹ​സ്ത ട്ര​സ്റ്റ് ഹാ​ളി​ല്‍ മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും മ​ഞ്ചേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​ബി​പി​എ​സ്എ​സ്പി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ടി.​എ​ന്‍. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​സി​ഡി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഫി​റോ​സ് ഖാ​ന്‍, ജി​ല്ലാ ഓ​ഫ്താ​ല്‍​മി​ക് സ​ര്‍​ജ​ന്‍ ഡോ. ​സു​ചി​ത്ര, ജൂ​ണി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ഷ​മീ​ല, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എം. ഫ​സ​ല്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​വി. ബി​ശ്വ​ജി​ത്ത്, എ​ബി​ബി​എ​സ്എ​സ്പി മ​ല​പ്പു​റം പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ന്‍ കോ​ല​ത്തൊ​ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഭു​വ​ന​ദാ​സ്, ഓ​ഫ്താ​ല്‍​മി​ക് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്ദു തെ​രേ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ. ​ശ്രീ​ഷ്മ നേ​ത്ര​ദാ​നം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ദേ​ശീ​യ അ​ന്ധ​ത നി​വാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. "നേ​ത്ര​ദാ​നം മ​ഹാ​ദാ​നം’ എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി 25 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ ജി​ല്ല​യി​ല്‍ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം ന​ട​ക്കും.