ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തി
Sunday, August 25, 2024 5:29 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ് പെ​രി​ന്ത​ല്‍​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ടം ചെ​യ്തു. ചെ​സ്, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​കാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കാ​നും അ​വ​രെ പ്ര​വ​ര്‍​ത്ത​ന മ​ണ്ഡ​ല​ത്തി​ല്‍ ക​ര്‍​മോ​ത്സു​ക​രാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​പ്പു​റം സ​ഹോ​ദ​യ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​എ​സ്ഇ സി​റ്റി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ഹ​രി​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ര്‍, അ​ഡ്വ. മാ​ധ​വ​നു​ണ്ണി, എ​ന്‍. മ​ഞ്ജു​ള, ചെ​സ് അ​സോ​സി​യേ​ഷ​ന്‍ ആ​ര്‍​ബി​റ്റ​ര്‍​മാ​രാ​യ ഇ​സ്മാ​യി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ, നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


അ​ണ്ട​ര്‍ 19, 17,14,12, 10 വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലെ 52 സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 550 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് വി.​പി. അ​നി​ല്‍​കു​മാ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.