നി​ല​മ്പൂ​രി​ലെ പൊ​തു​ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ജ​ന​കീ​യ സ​ദ​സ്
Sunday, August 25, 2024 5:29 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നും പൊ​തു​ഗ​താ​ഗ​തം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​തു​താ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക് റോ​ഡ് ടാ​ക്സി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​താ​യി ആ​രം​ഭി​ക്കേ​ണ്ട റൂ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച് എ​ഴു​പ​തോ​ളം നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ജ​ന​കീ​യ​സ​ദ​സി​ല്‍ വ​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കു​റ​വു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ ജ​ന​കീ​യ​സ​ദ​സി​ല്‍ ച​ര്‍​ച്ച​യാ​യി.

താ​ലൂ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യ ശേ​ഷം പു​തി​യ സ​ര്‍​വീ​സു​ക​ളി​ന്‍​മേ​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ക്കും.


നി​ല​മ്പൂ​ര്‍ മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജ​ന​കീ​യ സ​ദ​സി​ല്‍ ന​ഗ​ര​സ​ഭാ​ചെ​യ​ര്‍​മാ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍,

തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​പ്പു​റം ആ​ര്‍​ടി​ഒ പി.​എ. ന​സീ​ര്‍ സ്വാ​ഗ​ത​വും നി​ല​മ്പൂ​ര്‍ ജോ​യി​ന്‍റ് ആ​ടി​ഒ കെ.​പി. ദി​ലീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.