യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​യ​സ ച​ല​ഞ്ച് ന​ട​ത്തി
Saturday, August 24, 2024 5:12 AM IST
എ​ട​ക്ക​ര: വ​യ​നാ​ട് ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ര്‍​മി​ക്കു​ന്ന 30 വീ​ടി​ന്‍റെ ധ​ന സ​മാ​ഹ​ര​ണാ​ര്‍​ഥം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​യ​സ ച​ല​ഞ്ച് ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​യ​സം വി​ത​ര​ണം ചെ​യ്തു.


പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നീ​ഷ് ക​രു​ളാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ പൊ​റ്റ​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം.​എ​സ്. ആ​സി​ഫ്, അ​നീ​ഷ് കാ​ര​ക്കോ​ട്, എ.​പി. അ​ര്‍​ജു​ന്‍, ഫൈ​സ​ല്‍ മെ​സ്സി, നൗ​ഷാ​ദ് വ​ഴി​ക്ക​ട​വ്, വി​ന​യ​ന്‍ ചു​ങ്ക​ത്ത​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.