കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി
Wednesday, August 28, 2024 7:05 AM IST
നെ​ടു​മ​ങ്ങാ​ട് : ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​യ ധ​ർ​ണ​യ്ക്കി​ടെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ണ​യം നി​സാ​ർ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ച്ച​താ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പോ​ലീ​സു​ൽ പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ‍്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ സ്വ​യം​തൊ​ഴി​ൽ സ​ഹാ​യ പ​ദ്ധ​തി ത​ട്ടി​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് പ്ര​തി​ഷേ​ധം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.


കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ ഉ​പ​രോ​ധ സ​മ​ര​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്.​നാ​യ​ർ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, ഹു​മ​യൂ​ൺ ക​ബി​ർ, പേ​ട്ട​മ്പ​ള്ളി സ​നി​ൽ, അ​ഡ്വ. മു​ജി​ബ്, ആ​നാ​ട് സു​രേ​ഷ്, നെ​ട്ട​റ​കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൽ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.