നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ടി​പ്പ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം
Wednesday, August 28, 2024 7:05 AM IST
പോ​ത്ത​ൻ​കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ടി​പ്പ​ർ ലോ​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രു​ക്ക്. പാ​ങ്ങ​പ്പാ​റ​ക്ക് സ​മീ​പം ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

ശ്രീ​കാ​ര്യം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ടി​പ്പ​ർ ലോ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ടി​പ്പ​ർ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​റോ​ടി​ച്ചി​രു​ന്ന രാ​ജേ​ന്ദ്ര​നും ടി​പ്പ​ർ ഡ്രൈ​വ​ർ​ക്കും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി.