പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് 47 വ​ർ​ഷം ക​ഠി​ന ത​ട​വ്
Wednesday, August 28, 2024 7:05 AM IST
കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യെ 47 വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് കോ​ട​തി. ക​രീ​പ്ര നെ​ല്ലി​മു​ക്ക് ചാ​മ വി​ള മേ​ല​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (28)നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര ഫാ​സ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള ശി​ക്ഷ വി​ധി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ൺ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ഷു​ഗു സി . ​തോ​മ​സ് ഹാ​ജ​രാ​യി.