പെ​ണ്‍​വാ​ണി​ഭ സം​ഘം പി​ടി​യി​ല്‍
Wednesday, August 28, 2024 7:05 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ക​ണ്ണ​മ്മൂ​ല ക​ലാ​കൗ​മു​ദി റോ​ഡി​ൽ ശ്രീ​ല​ക്ഷ്മി​യി​ല്‍ ദി​ലീ​പ് എ​ന്നു​വി​ളി​ക്കു​ന്ന പ്രേം​കു​മാ​ര്‍ (46), തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി പോ​ട്ട പു​ത്ത​ന്‍ കു​ടി​യി​ല്‍ വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (60), ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ റേ​ഡി​യോ സ്റ്റേ​ഷ​നു സ​മീ​പം കാ​വു​വി​ള പ​ണ​യി​ല്‍ വീ​ട്ടി​ല്‍ വി​നോ​ദ് (51) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ള്ളൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പം പ​വി​ത്രം അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് സം​ഘം പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. സം​ഘം സ്ത്രീ​ക​ളെ മു​റി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ന്നും നി​ര​വ​ധി കാ​റു​ക​ള്‍ ഇ​വി​ടെ വ​ന്നു​പോ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​റി​യാ​ന്‍ സാ​ധി​ച്ച​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് രേ​ഖ​ക​ളും മ​റ്റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.


സൈ​ബ​ര്‍ സി​റ്റി എ​സി​പി പി.​നി​യാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ബി.​എം.​ഷാ​ഫി, എ​സ്ഐ പി.​എ​ല്‍ വി​ഷ്ണു, എ​സ്ഐ​മാ​രാ​യ അ​ലീ​ന സൈ​റ​സ്, ല​ഞ്ചു​ലാ​ല്‍, ജി​എ​സ്ഐ​മാ​രാ​യ കെ.​കെ ബി​ജു, സ​ന്തോ​ഷ്‌​കു​മാ​ര്‍, ദി​ലീ​പ്കു​മാ​ര്‍, സു​രേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ സ​ജി ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ സം​ഘ​ത്തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.