ജാ​മ‍്യം നി​ൽ​കാ​ൻ നി​ര്‍​ബ​ന്ധി​ച്ചു; ഭാ​ര്യ ഭ​ര്‍​ത്താ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു
Wednesday, August 28, 2024 7:05 AM IST
നേ​മം: കാ​ര്‍ വാ​ങ്ങു​ന്ന​തി​നാ​യി ജാ​മ‍്യം നി​ൽ​ക്കാ​ൻ ആ​വ​ശ‍്യ​പ്പെ​ട്ട വി​രോ​ധ​ത്തി​ൽ ഭാ​ര്യ ഭ​ര്‍​ത്താ​വി​ന്‍റെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി പ​ട്ടി​ക ക​ഷ്ണം കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പി​ച്ചു.

പ​ള്ളി​ച്ച​ല്‍ മ​ച്ചേ​ല്‍ അ​യ്യം​പു​റം സാ​ഗ​ര്‍ വി​ല്ല​യി​ല്‍ പ്ര​സാ​ദ് (38) നെ​യാ​ണു ഭാ​ര്യ ചി​ഞ്ചു ( 29 ) ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി പ​ട്ടി​ക കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​സാ​ദ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​സാ​ദി​ന്‍റെ ത​ല​യി​ല്‍ 15 തു​ന്ന​ലു​ക​ള്‍ ഉ​ണ്ട്. ഓ​ണ​ത്തി​ന് കാ​ര്‍ വാ​ങ്ങു​ന്ന​തി​നാ​യി പ്ര​സാ​ദ് ഭാ​ര്യ​യു​ടെ വീ​ട്ടു​കാ​രോ​ട് ഗ്യാ​ര​ണ്ട​റാ​യി ഒ​പ്പി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു . എ​ന്നാ​ല് ഭാ​ര്യ വീ​ട്ടു​കാ​ര്‍ വി​സ​മ്മ​തി​ച്ച​തി​ല്‍ ചി​ഞ്ചു​വു​മാ​യി ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് പി​ന്നീ​ട് ഭ​ര്‍​ത്താ​വി​നെ ആ​ക്ര​മി​കു​ന്ന​ത്തി​ന് ഇ​ട​വ​ന്ന​ത്.


പ്ര​സാ​ദ് മ​ദ്യ​പി​ച്ചെ​ത്തി ചി​ഞ്ചു​വി​നെ ഉ​പ്ര​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ചി​ഞ്ചു​വി​ന് എ​തി​രെ പോ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രു​ന്നു.